LiveTV

Live

Kerala

വിമോചന സമരം, കേരളചരിത്രത്തിലെ കറുത്ത ഏട്

വിമോചന സമരം, കേരളചരിത്രത്തിലെ കറുത്ത ഏട്
Summary
മതത്തെയും വിശ്വാസത്തെയും തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണമുണ്ടായി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സെല്‍ ഭരണം തുടങ്ങിയെന്നും കഥകള്‍ വ്യാപിച്ചു...

കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നാണ് 1959ലെ വിമോചന സമരം. എന്‍എസ്എസും കത്തോലിക്കാ സഭയും തുടങ്ങിവെച്ച സമരം പ്രതിപക്ഷ കക്ഷികള്‍ കൂടി ഏറ്റെടുത്തതോടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു.

കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് വിമോചനസമരത്തിന് വിത്തു പാകിയത്. സര്‍ക്കാരിന്റെ പുതിയ നയപരിപാടികള്‍ മതസാമുദായിക സംഘടനകളെ ആശങ്കയിലാഴ്ത്തി. ഭൂപരിഷ്‌കരണ നടപടികള്‍ വന്‍ ഭൂവുടമകളെ വിറളി പിടിപ്പിച്ചു.

മതത്തെയും വിശ്വാസത്തെയും തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണമുണ്ടായി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സെല്‍ ഭരണം തുടങ്ങിയെന്നും കഥകള്‍ വ്യാപിച്ചു. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ അഴിമതിയെന്ന വാര്‍ത്തകള്‍ കൂടി പ്രചരിച്ചതോടെ എന്‍എസ്എസും കത്തോലിക്കാ സഭയും ജന്മിമാരും സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തി. കോണ്‍ഗ്രസ്സും പിഎസ്പിയും ആര്‍എസ്പിയും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു. മന്നത്തു പത്മനാഭന്‍ സമര നേതൃത്വം ഏറ്റെടുത്തു.

പ്രക്ഷോഭം വെടിവെപ്പിലും മരണത്തിലും കലാശിച്ചു. സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കേരളത്തിലെത്തി. രാജി വെക്കുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി ഇഎംഎസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആവശ്യം ഇ എം എസ് തളളി. വിമോചന സമരത്തിന്റെ അമ്പത്തിയെട്ടാം ദിവസം 1959 ജൂലൈ 31 ന് കേരളത്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിനെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പിരിച്ചുവിട്ടു.