LiveTV

Live

Kerala

കേരളത്തിന് 60 തികയുന്നു

കേരളത്തിന് 60 തികയുന്നു
Summary
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിച്ചതോടെയാണ് ഇന്നത്തെ കേരളത്തിന്റെ പിറവി.

കേരളത്തിന് 60 വയസ് തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിച്ചതോടെയാണ് ഇന്നത്തെ കേരളത്തിന്റെ പിറവി. 1956 നവംബര്‍ ഒന്നിനായിരുന്നു ഐക്യ കേരളം രൂപീകരിച്ചത്.

ഇന്ത്യ സ്വതന്ത്രമായ ശേഷം ഏറെക്കഴിഞ്ഞാണ് വിവിധ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് ഐക്യ കേരളം രൂപീകരിച്ചത്. 1949ല്‍ തന്നെ തിരുകൊച്ചിക്ക് സംസ്ഥാന പദവി ലഭിച്ചിരുന്നു. അപ്പോഴും മലബാര്‍ മദ്രാസ് സ്‌റ്റേറ്റിന്റെ ഭാഗമായി തടര്‍ന്നു. മലബാറും തിരുകൊച്ചിയും കന്നഡ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ത്ത് മലയാളം സംസാരിക്കുന്നവരുടെ ഒറ്റ സംസ്ഥാനമായി മാറിയത് 1956 നവംബര്‍ ഒന്നിന്.

തമിഴ്‌നാടും കര്‍ണാടകയും അറബിക്കടലും അതിരിടുന്ന സംസ്ഥാനമാണ് കേരളം. സന്തുലിതമായ കാലാവസ്ഥയും മലനാടും ഇടനാടും തീരപ്രദേശവും ചേര്‍ന്ന ഭൂപ്രകൃതിയും. ഭാഷയിലും സംസ്‌കാരത്തിലും ഇന്ത്യയെപ്പെലെത്തന്നെ സര്‍വത്ര വൈവിധ്യം. അതി പ്രാചീനകാലം തൊട്ടു തന്നെ വിദേശരാജ്യങ്ങളുമായി കേരള തീരങ്ങള്‍ക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നു.

വിദേശ സഞ്ചാരികളുടെ പല കുറിപ്പുകളിലും കേരളം ഇടംപിടിച്ചു. സാംസ്‌കാരികവും സാമൂഹികവുമായ ഈ സവിശേഷതകള്‍ കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തി. എല്ലായിടത്തും അവര്‍ക്ക് മുമ്പേ നടക്കാന്‍ അത് കേരളത്തെ പ്രാപ്തമാക്കി.