LiveTV

Live

Kerala

എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം
Summary
കള്ള വോട്ടിനെ ചൊല്ലിയാണ് അക്രമമുണ്ടായത്.

എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കെഎസ്‍യു-എസ്എഫ്ഐ സംഘര്‍ഷം. കള്ള വോട്ടിനെ ചൊല്ലിയാണ് അക്രമമുണ്ടായത്. കെഎസ് യു പ്രവര്‍ത്തകരായ ജോബിന്‍, വിഷ്ണു, എന്നിവരും, എം എസ് എഫ് പ്രവര്‍ത്തകന്‍ ബാസിത് എന്നിവര്‍ക്കുമാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ ഇവരെ കോട്ടയം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.