LiveTV

Live

Kerala

വാമനജയന്തി ആശംസയ്ക്ക് പിന്നാലെ ഓണാശംസയുമായി അമിത് ഷാ

വാമനജയന്തി ആശംസയ്ക്ക് പിന്നാലെ ഓണാശംസയുമായി അമിത് ഷാ
Summary
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ തിരുവോണ ആശംസകള്‍ എന്നാണ് അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റ്

വാമനജയന്തി ആശംസയ്ക്ക് പിന്നാലെ ഓണാശംസയുമായി അമിത് ഷാ. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ തിരുവോണ ആശംസകള്‍ എന്നാണ് അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റ്. അദ്ദേഹം മലയാളികള്‍ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിച്ചു.

ഇന്നലെ വാമനജയന്തി ആശംസിച്ച അമിത് ഷായുടെ എഫ്ബി പോസ്റ്റ് വിവാദമായിരുന്നു. ഓണം വാമനജയന്തിയാണെന്ന ആര്‍എസ്എസ് മുഖപത്രം കേസരിയുടെയും വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലയുടെയും വിശദീകരണം ശരിവെക്കുന്നതാണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന വിമര്‍ശം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അമിത് ഷാ മലയാളികളെ അപമാനിച്ചെന്ന് കുറ്റപ്പെടുത്തി. ഇന്ന് രാവിലെയാണ് അമിത് ഷാ ഓണാശംസ നേര്‍ന്ന് പോസ്റ്റിട്ടത്.

My heartfelt greetings to Malayali friends on Onam. May this auspicious festival shower happiness, peace and prosperity all around.

Posted by Amit Shah on Tuesday, September 13, 2016