LiveTV

Live

Kerala

ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ഉദ്യോഗസ്ഥരെയും എംഎസ്എഫുകാര്‍ പൂട്ടിയിട്ടു

ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ഉദ്യോഗസ്ഥരെയും എംഎസ്എഫുകാര്‍ പൂട്ടിയിട്ടു
Summary
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ഉദ്യോഗസ്ഥരെയും എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പിന്നീട് സ്ഥലത്തെത്തിയ പോലീസ് പൂട്ടുതകര്‍ത്താണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന സിക്രട്ടറി നിഷാദ് കെ സലീം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.