LiveTV

Live

Kerala

ഏകീകൃത ഫീസ്: സര്‍ക്കാരിനെതിരെ ദന്തല്‍ മാനേജ്മെന്റുകള്‍ രംഗത്ത്

Summary
ഏകീകൃത ഫീസ് ധാരണ പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ആൾ കേരള സെല്‍ഫ് ഫിനാന്‍സിങ് ദന്തല്‍ കോളജ് മാനേജ്മെന്റ് കൺസോര്‍ഷ്യം രംഗത്ത്.


ഏകീകൃത ഫീസ് ധാരണ പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ആൾ കേരള സെല്‍ഫ് ഫിനാന്‍സിങ് ദന്തല്‍ കോളജ് മാനേജ്മെന്റ് കൺസോര്‍ഷ്യം രംഗത്ത്. സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൺസോഷ്യം പ്രസിഡന്റ് കെ എം പരീത് മീഡിയവണിനോട് പറഞ്ഞു. ഉഭയകക്ഷിധാരണയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ സര്‍ക്കാര്‍ നടപടിയിലും അസോസിയേഷന് അതൃപ്തിയുണ്ട്.

ആൾ കേരള സെല്‍ഫ് ഫിനാന്‍സിങ് ദന്തല്‍ കോളജ് മാനേജ്മെന്റ് കൺസോര്‍ഷ്യവുമായി ഉണ്ടാക്കിയ ഏകീകൃത ഫീസ് ധാരണ പിന്‍വലിക്കുന്നതായി ആരോഗ്യമന്ത്രി ഇന്നലെയാണ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചത്. കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള നിര്‍ധന വിദ്യാര്‍ഥികളുടെ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വിമര്‍ശം കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദന്തല്‍ കോളജ് മാനേജ്മെന്റുകള്‍ രംഗത്തെത്തി.ഇഭയ കക്ഷി ധാരണയില്‍ നിന്ന് സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറിയതിലും മാനേജ്മെന്റുകള്‍ക്ക് അതൃപ്തിയുണ്ട്

വെള്ളിയാഴ്ച യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും മാനേജ്മെന്റുകള്‍ അറിയിച്ചു. മെഡിക്കല്‍ പ്രവേശം സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ദന്തല്‍ കോളജ് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഫീസ് ഏകീകരിക്കാനുള്ള ധാരണയിലെത്തിയ