LiveTV

Live

Kerala

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേക്കബ്ബ് തോമസിന്

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേക്കബ്ബ് തോമസിന്
Summary
ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡ‍ലിന് 11 മലയാളികള്‍ അര്‍ഹരായി.
സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേക്കബ്ബ് തോമസിന്

ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡ‍ലിന് 11 മലയാളികള്‍ അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനാണ്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ വിജിലന്‍സ് എഡിജിപി ഷയ്ഖ് ദര്‍വേഷ് സാഹിബിനും ലഭിച്ചു.

പി എ വര്‍ഗ്ഗീസ്, ഇ മോഹന്‍ നായര്‍, കുരികേശ് മാത്യു, ബി അജിത്ത്, വി വി ത്രിവിക്രമന്‍, കെ എല്‍ അനില്‍, എന്‍ ജയചന്ദ്രന്‍, ആര്‍ മഹേഷ്, എ ടി ആന്‍റണി എന്നിവരും രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായി. പഠാന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇ കെ നിരജ്ഞനാണ് ശൌര്യചക്ര.