LiveTV

Live

Kerala

ബസ്സില്‍ കയറുന്നതിനിടെ തള്ളിയിട്ടതായി പരാതി; വിദ്യാര്‍ഥിനിക്ക് പരിക്ക്

ബസ്സില്‍ കയറുന്നതിനിടെ തള്ളിയിട്ടതായി പരാതി; വിദ്യാര്‍ഥിനിക്ക് പരിക്ക്
Summary
പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം

കോഴിക്കോട് നരിക്കുനിയില്‍ സ്വകാര്യബസ്സില്‍ കയറുന്നതിനിടെ കോളജ് വിദ്യാര്‍ഥിയെ ക്ലീനര്‍ തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ പരിക്ക് പറ്റിയ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

നരിക്കുനിയിലെ ബൈത്തുല്‍ ഇസ്സ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ബസ്സില്‍ കയറുന്നതിനിടെ വീണത്. ക്ലീനര്‍ തള്ളിയിട്ടുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കോളജിനടുത്തുള്ള സ്റ്റോപ്പില്‍ നിന്ന് വൈകീട്ട് ബസ്സ് കയറുന്നതിനിടെയായിരുന്നു സംഭവം.

വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ബസ്സ് എടുക്കുകയായിരുന്നു. വീഴ്ചയില്‍ കൈയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്ന പരാതിയും ഇവിടെ വ്യാപകമാണ്.