LiveTV

Live

Kerala

ആലപ്പുഴയില്‍ രൂപപ്പെട്ടത് കള്ളകടൽ എന്ന പ്രതിഭാസം

ആലപ്പുഴയില്‍ രൂപപ്പെട്ടത് കള്ളകടൽ എന്ന പ്രതിഭാസം
Summary
മഴക്കാലത്ത് രൂപപ്പെടുന്ന സാധാരണ തിരമാലകൾക്കു പുറമെ കടൽ ഉൾവലിയുകയും ശക്തിയേറിയ തിരമാലകൾ രൂപപ്പെടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ആലപ്പുഴ പുന്നപ്ര തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ടത് കള്ളകടൽ എന്ന പ്രതിഭാസം. ഇതിന്റെ ഭാഗമായി കൂറ്റൻ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ സമുദ്ര പഠന കേന്ദ്രം ഒരാഴ്ച മുൻപ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനു മുന്നറിയിപ്പ് നൽകിയരുന്നു. എന്നാൽ തിര ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് തീരവാസികൾക്ക് അധികൃതർ നൽകിയില്ല.

പുന്നപ്ര, ചള്ളി, ബിയാനി തീരത്തുൾപ്പെടെ തിങ്കളാഴ്ച രാത്രിമുതൽ തിര ശക്തമായി അടിച്ചിരുന്നു. നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങൾ ഇതോടെ തിരയിൽ പെട്ടു. കർക്കിടക വാവുദിവസമാണ് ഈ പ്രതിഭാസം ഉണ്ടായത്. ഈ ദിവസങ്ങളിൽ മഴക്കാലത്ത് രൂപപ്പെടുന്ന സാധാരണ തിരമാലകൾക്കു പുറമെ കടൽ ഉൾവലിയുകയും ശക്തിയേറിയ തിരമാലകൾ രൂപപ്പെടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. കള്ളക്കടൽ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കള്ളക്കടൽ തിരകൾക്ക് ഉയരം കുറവാണ് പക്ഷേ ശക്തി കൂടുതലായിരിക്കും. ഇരട്ടി വേഗതയിലാണ് തിരകൾ തീരത്ത് പ്രഹരിക്കുക. ആഴക്കടലിൽ രൂപപ്പെടുന്ന തിരമാലകളാണ് ഇതിനു പിന്നിൽ. മഴക്കാലത്തെ യഥാർഥ കടലാക്രമണത്തിനു സമാനമായ കടൽക്ഷോഭമാണ് ഉണ്ടാകുന്നത്. എന്നാൽ കാരണം വ്യത്യസ്തമായതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നു പറയുന്നത്. ഇതിന്റെ ശക്തിയും ആഘാതവും മുന്നിൽ കണ്ട് ആവശ്യമായ രീതിയിൽ തീരദേശ വാസികൾക്കു നിർദേശങ്ങൾ നൽകുന്നതിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പരാജയപ്പെട്ടു. വരുന്ന രണ്ടു ദിവസം കൂടി കള്ളക്കടലിനു സാധ്യതയുണ്ടെന്നു ഹൈദരാബാദിലെ സമുദ്ര പഠന കേന്ദ്രത്തിലെ ശാസ്ത്ര സംഘം അറിയിച്ചിട്ടുണ്ട്.