LiveTV

Live

Kerala

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവഗായകനെതിരെ കേസ്

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവഗായകനെതിരെ കേസ്
Summary
പിറവം സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരി ഭര്‍ത്താവാണ്...

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നടത്തിയതായുള്ള പരാതിയില്‍ യുവഗായകനെതിരെ പൊലീസ് കേസ്. കളമശ്ശേരി സ്വദേശിയായ നവീന്‍ ദെ അന്ത്രപ്പേറിനെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പിറവം സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരി ഭര്‍ത്താവാണ് നവീന്‍. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചേര്‍ത്താണ് മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിച്ചത്. റാണി പിറവം എന്ന പേരിലുള്ള വ്യാജ അക്കൌണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സഹോദരിയെ നവീന്‍ വിവാഹം ചെയ്യുന്നതിനോട് താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതെന്നും ഇതിനുള്ള വിരോധത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.