LiveTV

Live

Kerala

ഒരു തുണ്ട് ഭൂമി പോലും തരിശായി കിടക്കാന്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി

ഒരു തുണ്ട് ഭൂമി പോലും തരിശായി കിടക്കാന്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി
Summary
കൃഷിയിറക്കാതെ അനാസ്ഥ കാട്ടിയ തൃശൂര്‍ കണിമംഗലത്തെ പാഠശേഖര സമിതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കൃഷി മന്ത്രി അറിയിച്ചു.

കൃഷി ചെയ്തിരുന്ന ഒരു തുണ്ട് ഭൂമി പോലും തരിശായി കിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കൃഷിയിറക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ നേരിട്ട് സ്വീകരിക്കുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമന്നും മന്ത്രി പറഞ്ഞു. കൃഷിയിറക്കാതെ അനാസ്ഥ കാട്ടിയ തൃശൂര്‍ കണിമംഗലത്തെ പാഠശേഖര സമിതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കൃഷി മന്ത്രി അറിയിച്ചു.

മൂന്ന് വര്‍ഷമായി കൃഷിയിറക്കാതെ അനാസ്ഥ കാട്ടിയ തൃശൂര്‍ കണിമംഗലത്തെ പാഠശേഖര സമിതിക്കെതിരെയാണ് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്..കണിമംഗലത്തെ 900 ഏക്കര്‍ പാഠശേഖരത്തില്‍ കൃഷി ഇറക്കേണ്ട ഉത്തരവാദിത്തം പാഠശേഖര സമിതിക്കായിരുന്നു. എന്നാല്‍ കൃഷിയിറക്കാനായി പാഠശേഖരത്തെ വെള്ളം പറ്റിക്കാതെ പാഠശേഖര സമിതി അനാസ്ഥ കാട്ടിയതോടെ വര്‍ഷത്തില്‍ ഇരു പൂ കൃഷി ചെയ്തിരുന്ന ഇവിടെ കൃഷി മുടങ്ങുകയായിരുന്നു. ഗുരുതര വീഴ്ചയാണ് പാടശേഖര സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സ്ഥലം സന്ദര്‍ശിച്ച കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കൃഷി ചെയ്തിരുന്ന ഭൂമി തരിശായി കിടക്കുന്ന അവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ - പൊന്നാനി കോള്‍ പാടത്തെ ചെയര്‍മാനായി സിഎന്‍ ജയദേവന്‍ എം പിയെ നിയമിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.