LiveTV

Live

Kerala

വീട്ടുമുറ്റവും ടെറസും പച്ചക്കറിത്തോട്ടമാക്കി സ്വാലിഹ്

വീട്ടുമുറ്റവും ടെറസും പച്ചക്കറിത്തോട്ടമാക്കി സ്വാലിഹ്
Summary
സ്വന്തം ആവശ്യത്തിനും അയല്‍ക്കാര്‍ക്കുമുള്ള പച്ചക്കറിയാണ് സ്വാലിഹിന്റെ വീട്ടില്‍ വിളയുന്നത്

വീട്ടുമുറ്റത്തും ടെറസിലുമായി അപൂര്‍വ്വ ഇനം പച്ചക്കറികള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന മലപ്പുറം എടവണ്ണ സ്വദേശി മുഹമ്മദ് സാലിഹിനെയാണ് ഇനി പരിചയപ്പെടാന്‍ പോകുന്നത്.

സ്വന്തം ആവശ്യത്തിനും അയല്‍ക്കാര്‍ക്കുമുള്ള പച്ചക്കറിയാണ് സ്വാലിഹിന്റെ വീട്ടില്‍ വിളയുന്നത്. വെണ്ടയും പയറും പോലുള്ള സുപരിചിത ഇനങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. വളളിച്ചീര, സലാഡ് വെള്ളരി, മൂന്നു തരം വഴുതന , ചോളം, ചോറ്റോല അങ്ങനെ പലയിനങ്ങളും ഇവിടെ കാണാം. അഞ്ചോളം പഴവര്‍ഗങ്ങളും ഇവിടെയുണ്ട്. ഇരുനൂറിലധികം ഗ്രോ ബാഗുകളിലായാണ് സ്വാലിഹിന്റെ കൃഷി. എടവണ്ണ പഞ്ചായത്തംഗം കൂടിയാണ് മുഹമ്മദ് സാലിഹ്. വ്യത്യസ്ത ഇനങ്ങള്‍ എവിടെ പോയും ശേഖരിച്ച് കൃഷി ചെയ്യുന്നതാണ് സ്വാലിഹിന്റെ രീതി. വരുമാനത്തിന് വേണ്ടിയല്ല സ്വാലിഹിന്റെ കൃഷി. വീട്ടിലെ ആവശ്യം കഴിച്ചുള്ളതെല്ലാം അയല്‍വാസികള്‍ക്ക് സൌജന്യമായി നല്‍കുന്നതാണ് പതിവ്.