LiveTV

Live

Kerala

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
Summary
രോഗബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീ പാര്‍വ്വതി ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും വിനോദയാത്ര പോയി വന്നതിന് ശേഷമാണ്..

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ വളയങ്ങാട്ടെ ശ്രീപാര്‍വ്വതിയാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീ പാര്‍വ്വതി ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും വിനോദയാത്ര പോയി വന്നതിന് ശേഷമാണ് ശ്രീ പാര്‍വ്വതിയില്‍ രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. ഇന്ന് 12 മണിക്ക് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.