Top

നെയ്യാറ്റിന്‍കരയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ 15 പേര്‍ കുഴഞ്ഞുവീണു

MediaOne Logo

Sithara

Sithara

Sithara

  • Updated:

    2018-05-28 11:17:37.0

Published:

28 May 2018 11:17 AM GMT

നെയ്യാറ്റിന്‍കരയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ 15 പേര്‍ കുഴഞ്ഞുവീണു
X

നെയ്യാറ്റിന്‍കരയില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ 15 പേര്‍ കുഴഞ്ഞുവീണു

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുൻഗണനാ പട്ടികയിലെ പരാതി നൽകാനെത്തിയ ജനങ്ങൾക്ക് ഇരട്ടി ദുരിതം.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുൻഗണനാ പട്ടികയിലെ പരാതി നൽകാനെത്തിയ ജനങ്ങൾക്ക് ഇരട്ടി ദുരിതം. തിക്കിലും തിരക്കിലും പെട്ട് പ്രായം ചെന്ന 15 സ്ത്രീകൾ കുഴഞ്ഞുവീണു. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം. വരും ദിവസങ്ങളിൽ പഞ്ചായത്ത് - വില്ലേജ് ഓഫീസുകളിൽ പരാതി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് പുനക്രമീകരണം സംബന്ധിച്ച പരാതികള്‍ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളില്‍ സ്വീകരിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി ഭക്ഷ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story