LiveTV

Live

Kerala

ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം: വീരേന്ദ്രകുമാര്‍

ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം: വീരേന്ദ്രകുമാര്‍
Summary
ജെഡിയുവിന്‍റെ മുന്നണിമാറ്റത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍

ജെഡിയുവിന്‍റെ ഇടത് മുന്നണി പ്രവേശം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷമെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ജെഡിയുവിന്‍റെ മുന്നണിമാറ്റത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് എതിര്‍പ്പില്ല. ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ജെഡിയു കോഴിക്കോട് ജില്ലാകൌണ്‍സിലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.