LiveTV

Live

Kerala

ബിജെപി സമ്മേളനനഗരിയിലെ മാലിന്യ കൂമ്പാരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥിക്ക് ഭീഷണി

Summary
ഷമീറിന്‍റെ വീടിനു മുന്നിലൂടെ കടന്നുപോയ പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്ന് ....
ബിജെപി സമ്മേളനനഗരിയിലെ മാലിന്യ കൂമ്പാരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥിക്ക് ഭീഷണി

ബിജെപി ദേശീയ കൌണ്‍സിലിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തിനു ശേഷം സമ്മേളന നഗരിയിലെ മാലിന്യ കൂമ്പാരം വീഡിയോയായി ഫേസ്ബുക്കിലിട്ട വിദ്യാര്‍ഥിക്ക് ഭീഷണി. ജേണലിസം വിദ്യാര്‍ഥിയായ പൂക്കോട്ടുപാടം സ്വദേശിയായ ഷമീര്‍‌ കാസിമിനു നേരെയാണ് സംഘപരിവാര്‍ അനുഭാവികളുടെ ഭീഷണി.

സമ്മേളനം നടന്നതിന്‍റെ പിറ്റേദിവസം രാവിലെയുള്ള മാലിന്യ കൂമ്പാരത്തിന്‍റെ ദൃശ്യങ്ങളാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയായി ഷമീര്‍ ഫേസ്ബുക്കിലിട്ടത്. സ്വച്ഛ് ഭാരതിന്‍റെ പിതാവ് നരേന്ദ്രമോദി വന്നതിനു ശേഷമുള്ള കോഴിക്കോട് കടപ്പുറം എന്ന വിവരണത്തോടെയായിരുന്നു ഷമീറിന്‍റെ വീഡിയോ. നിമിഷങ്ങള്‍ക്കകം തന്നെ നെറ്റ് ലോകം ഇത് ഏറ്റെടുക്കുകയും ചെയ്തു. രണ്ടരലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പതിനായിരത്തിലേറെ ഷെയറുകളും ലഭിച്ചു.

സ്വച്ഛ് ഭാരതിന്റെപിതാവ് നരേന്ദ്ര മോഡി വന്നതിനു ശേഷം കോഴിക്കോട് കടപ്പുറം.

由 Shameer Kazim 貼上了 2016年9月25日

നരേന്ദ്രമോദിയെ അപമാനിച്ച ഷമീറിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഷമീറിന്‍റെ വീടിനു മുന്നിലൂടെ കടന്നുപോയ പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്ന് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തു. കൈയും കാലും വെട്ടിക്കളയുമെന്ന് പ്രകടനക്കാര്‍ ആക്രോശിച്ചതായി ഷമീര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.