LiveTV

Live

Kerala

തിരുവനന്തപുരത്ത് ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

തിരുവനന്തപുരത്ത് ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല
Summary
പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കന്യാകുമാരി - ദിബ്രുഗഡ് എക്സ്‍പ്രസാണ് പാളംതെറ്റിയത്.

തിരുവനന്തപുരം കളിയിക്കാവിളക്ക് സമീപം കുഴിത്തുറയില്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ ആളപായമില്ല. പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കന്യാകുമാരി - ദിബ്രുഗഡ് എക്സ്‍പ്രസാണ് പാളംതെറ്റിയത്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം - കന്യാകുമാരി പാതയിലെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഏറനാട്, പരശുറാം ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.