LiveTV

Live

Kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എയ്ഡ്‌സ് രോഗികള്‍ക്ക് മരുന്ന് മാറി നല്‍കി

Summary
പരിശാധന റിപ്പോര്‍ട്ടുകള്‍ മാറിപ്പോയതാണ് ചികിത്സാ പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്. എയ്ഡ്‌സ് രോഗികള്‍ക്ക് മരുന്ന് പരസ്പരം മാറി നല്‍കി. ചികിത്സാ പിഴവ് ചൂണ്ടി കാട്ടിയിട്ടും ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.

ഇന്നലെ രാവിലെയാണ് എയ്ഡ്‌സ് രോഗിയായ അകത്തേത്തറ സ്വദേശി പരിശോധനക്കായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും പരിശോധനക്കായി വിളിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മറ്റൊരു എയ്ഡ്‌സ് രോഗിക്ക് മരുന്നുകള്‍ നല്‍കിയ വിവരം ഇദ്ദേഹം അറിയുന്നത്. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

തുടര്‍ന്ന് പരിശോധനയും മരുന്നും ലഭിക്കാതെയാണ് രോഗി വീട്ടിലേക്ക് മടങ്ങിയത്. പരിശാധന റിപ്പോര്‍ട്ടുകള്‍ മാറിപ്പോയതാണ് ചികിത്സാ പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടി.