LiveTV

Live

Kerala

അഭയ കേസ്: വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

അഭയ കേസ്: വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു
Summary
ഫാദര്‍. തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഒന്നും മൂന്നും പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഫാദര്‍. തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ എഫ്.ഐ.ആര്‍ ,കേസ് ഡയറി,സാക്ഷി മൊഴികൾ ഉൾപ്പടെ ഉള്ള രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കാമെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരുടെയും ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി മൈക്കിൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരും.