LiveTV

Live

Kerala

ഗെയിൽ വിരുദ്ധ സമരം ഇന്ന് വീണ്ടും തുടങ്ങും

ഗെയിൽ വിരുദ്ധ സമരം ഇന്ന് വീണ്ടും തുടങ്ങും
Summary
കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരം ഇന്ന് വീണ്ടും തുടങ്ങും. പോലീസ് പൊളിച്ചു മാറ്റിയ സമര പന്തൽ വീണ്ടും നിർമിക്കും. കെ.പി.സി.സി മുൻ അധ്യക്ഷൻ വിഎം സുധീരൻ , എം ഐ ഷാനവാസ് എം പി എന്നിവർ ഇന്ന് വൈകുന്നേരം..

കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരം ഇന്ന് വീണ്ടും തുടങ്ങും. പോലീസ് പൊളിച്ചു മാറ്റിയ സമര പന്തൽ വീണ്ടും നിർമിക്കും. കെ.പി.സി.സി മുൻ അധ്യക്ഷൻ വിഎം സുധീരൻ , എം ഐ ഷാനവാസ് എം പി എന്നിവർ ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന സമര സംഗമത്തിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ പ്രദേശികമായ കൺവൻഷനുകളും സമര സമിതി വിളിച്ചു ചേർക്കും. സർക്കാർ നിലവിൽ പ്രഖ്യാപിച്ച പാക്കേജ് പരിമിതമായതിനാൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് ഗെയിൽ വിക്ടിം ഫോറത്തിന്റെ തീരുമാനം