LiveTV

Live

Kerala

കോണ്‍ഗ്രസ് വേദിയില്‍ ജയരാജ് എംഎല്‍എ

കോണ്‍ഗ്രസ് വേദിയില്‍ ജയരാജ് എംഎല്‍എ
Summary
ജയരാജിന്റെ സന്ദര്‍ശനം മാണിയുടെ നിലപാടിന് വിപരീതം

കോണ്‍ഗ്രസ് നടത്തിയ റബര്‍ കര്‍ഷകരുടെ പരിപാടിയില്‍ ജയരാജ് എംഎല്‍എ പങ്കെടുത്തത് വിവാദമാകുന്നു. കെ എം മാണി അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടയിലാണ് ജയരാജ് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത്. ഇടത്തേക്ക് ചായാനുള്ള മാണിയുടെ നീക്കത്തിന് തടയിടാനാണ് ജയരാജിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരെ അവഗണിച്ച സാഹചര്യത്തിലാണ് കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍
പട്ടിണി സമരം നടത്തിയത്. എന്നാല്‍ ഔദ്യോഗിക ക്ഷണം ഇല്ലാതിരുന്നിട്ടും രാവിലെ തന്നെ സമര പന്തലില്‍ എത്തി സ്ഥലം എംഎല്‍എ കൂടിയായ
എന്‍ ജയരാജ് സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷമാണ് ജയരാജ് എംഎല്‍എ പോയത്. റബര്‍ കര്‍ഷകരുടെ പ്രശ്നമായതിനാലാണ് പങ്കെടുത്തതെന്നാണ് ജയരാജ് എംഎല്‍എയുടെ വിശദീകരണം.

കര്‍ഷക വിരുദ്ധരാണെന്നും പിന്നില്‍ നിന്ന് കുത്തിയവരാണെന്നും അടിക്കടി പ്രസ്താവനയിലൂടെയും ലേഖനങ്ങളിലൂടെയും മാണി വിഭാഗം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടെയാണ് ജയരാജ് എംഎല്‍എയുടെ ഈ സന്ദര്‍ശനം. ഇടത് പക്ഷത്തേക്ക് ചായനുള്ള മാണിയുടെ നീക്കത്തിന്
എതിരാണെന്ന സൂചന നല്കാനാണ് ജയരാജ് ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.