LiveTV

Live

Kerala

പെരുമ്പാവൂരില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

പെരുമ്പാവൂരില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
Summary
ഒരു മാസത്തിലേറെയായി മേഖലയില്‍ ഡെങ്കി ലക്ഷണം കണ്ടു വരുന്നുണ്ട്.

എറണാകുളം പെരുമ്പാവൂരില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. വല്ലം റയോണ്‍പുരം മുല്ലശ്ശേരി വീട്ടില്‍ അജിയുടെ മകന്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. മേഖലയില്‍ ഒരു മാസത്തിനിടെ നൂറോളം പേരാണ് ഡെങ്കി ലക്ഷണവുമായി ചികിത്സ തേടിയത്.

ഒരാഴ്ച മുമ്പാണ് അസ്ലമിനെ ഡെങ്കി ലക്ഷണവുമായി പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെരുമ്പാവൂര്‍ മെക്ക സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അസ്ലം.

ഒരു മാസത്തിലേറെയായി മേഖലയില്‍ ഡെങ്കി ലക്ഷണം കണ്ടു വരുന്നുണ്ട്. ഇക്കാലയളവില്‍ പത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വല്ലം റയോണ്‍സ് കമ്പനി പരിസരത്തെ മാലിന്യങ്ങള്‍ക്കിടയിലെ വെള്ളക്കെട്ടാണ് പനി പടരാനിടയാക്കിയതെന്നാണ് പെരുമ്പാവൂര്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. മാലിന്യം നീക്കം ചെയ്യാന്‍ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ മുഹമ്മദ് സഫറുല്ല നഗരസഭക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം മേഖലയില്‍ പകര്‍ച്ച വ്യാധി തടയാന്‍ അധികൃതര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.