LiveTV

Live

Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് കോടതി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് കോടതി
Summary
കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ജൂണ്‍ 5ന് പരിഗണിക്കാന്‍ മാറ്റി

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹരജിയിലാണ് കോടതി നടപടി. കേസിൽ കക്ഷി ചേർക്കണമെന്ന ബിജെപി ജനറൽ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ അപേക്ഷ കോടതി തല്ക്കാലം പരിഗണിച്ചില്ല.

രാഷ്ട്രീയ ഇടപെടൽ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരനാകുന്നത് തെറ്റല്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയകളിക്കുള്ള വേദിയാക്കി കോടതിയെ മാറ്റരുതെന്നും പറഞ്ഞു. ഹരജി അടുത്ത മാസം 5ന് വീണ്ടും പരിഗണിക്കും. ഇതിനിടെ എസ്.ഐ ദീപക് സമർപ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. കേസ് ഡയറിയും സാക്ഷിമൊഴികളും ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.