LiveTV

Live

Kerala

ഇത്തവണ ലഭിച്ചത് 35 ശതമാനം അധികം വേനല്‍ മഴ

ഇത്തവണ ലഭിച്ചത് 35 ശതമാനം അധികം വേനല്‍ മഴ
Summary
കുടിവെളളപ്രതിസന്ധിയും വരള്‍ച്ചയും കാര്യമായി ബാധിക്കാതെയാണ് ഇത്തവണത്തെ വേനല്‍ കടന്നുപോകുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം അധികം വേനല്‍ മഴയാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. കടുത്ത ചൂടില്‍ അധികം മഴ ലഭിച്ചത് ആശ്വാസമായി. കുടിവെളളപ്രതിസന്ധിയും വരള്‍ച്ചയും കാര്യമായി ബാധിക്കാതെയാണ് ഇത്തവണത്തെ വേനല്‍ കടന്നുപോകുന്നത്. വേനലില്‍ 38 ശതമാനത്തിലധികം താപനില കൂടുമെന്ന് കാലാവസ്ഥാ പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വേനല്‍മഴ കനിഞ്ഞതോടെ ഒഴിഞ്ഞുപോയത് വരള്‍ച്ചാപ്രതിസന്ധിയാണ്. കേരളത്തില്‍ കാസര്‍ക്കോടും കോഴിക്കോടുമാണ് ഏറ്റവും കൂടതല്‍ വേനല്‍ മഴ ലഭിച്ചത്.

മഴയോടൊപ്പം എത്തിയ മിന്നലിന്റെ തീവ്രത ഇത്തവണ വളരെ കൂടുതലായിരുന്നു. ഇടിമിന്നല്‍ പലപ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. വേനല്‍മഴയുടെ ഭാഗമായി പലയിടങ്ങളിലും ചുഴലിക്കാറ്റും രൂപപ്പെട്ടു. ഒമ്പത് ജില്ലകളെ ഇത്തവണ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. ചൂടില്‍ വലയുമ്പോള്‍ തന്നെ വേനല്‍മഴ രക്ഷകനായത് കുടിവെളളക്ഷാമത്തിന് വലിയ ആശ്വാസമാണുണ്ടായത്.