LiveTV

Live

Kerala

ഭൂമി വിവാദത്തില്‍ വൈദിക സമിതിയിലെ ഭിന്നത രൂക്ഷമാകുന്നു

ഭൂമി വിവാദത്തില്‍ വൈദിക സമിതിയിലെ ഭിന്നത രൂക്ഷമാകുന്നു
Summary
വൈദിക സമിതിയുടെ കര്‍ദ്ദിനാള്‍ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമാര്‍ശമാണ് ഫാദര്‍ ആന്റണി പൂതവേലി ഉന്നയിക്കുന്നത്.

സിറോ സഭ ഭൂമി വിവാദത്തില്‍ വൈദിക സമിതിയിലെ ഭിന്നത രൂക്ഷമാകുന്നു. ‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും ഫാദര്‍ കുര്യാക്കോസ് മുണ്ടാടനും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് വ്യക്തി വൈരാഗ്യമെന്ന് എറണാകുളം വാഴക്കാല പള്ളിവികാരി ഫാദര്‍ ആന്റണി പൂതവേലി. സഹായമെത്രാന്മാര്‍ വിമത വൈദികരുടെ തടവറയിലാണെന്നും ആന്റണി പൂതവേലി പ്രതികരിച്ചു.

വൈദിക സമിതിയുടെ കര്‍ദ്ദിനാള്‍ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമാര്‍ശമാണ് ഫാദര്‍ ആന്റണി പൂതവേലി ഉന്നയിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹിക്കരിക്കപ്പടാതിരിക്കാന്‍ ചില വൈദികര്‍ കഠിന പ്രയ്ത്നം നടത്തുന്നു. ഗുണ്ടകളെപ്പോലെയാണ് ഇവര്‍ പെരുമാറുന്നത്.

വിമത വിഭാഗത്തിന് നേതൃത്വം വഹിക്കുന്നവര്‍ക്ക് കര്‍ദിനാളിനോട് വ്യക്തിവൈരാഗ്യമുണ്ട്. ഇതിന്റെ കാരണങ്ങള്‍ പുറത്ത് പറയാനാവില്ല. ഏത് ഹീനമായ മാര്‍ഗത്തിലൂടെയും മാര്‍ ആലഞ്ചേരിയെ പുറത്താക്കാനാണ് നീക്കം.

കൊരട്ടിപ്പള്ളി വികാരിക്കെതിരെ ആരോപണണുയര്‍ന്നപ്പോള്‍ സുതാര്യതാ വാദികള്‍ സംരക്ഷിക്കുകയാണ് ചെയ്തത്. മൈനര്‍ സെമിനാരി, കലൂര്‍ റിന്യൂവല്‍ സെന്റര്‍, സുബോധന പാസ്റ്ററല്‍ സെന്റര്‍, ബിഷപ്പ് ഹൌസ്, എന്നിവ കര്‍ദ്ദിനാളിനെതിരായ ഗൂഡാലോചന കേന്ദ്രങ്ങളാണ്. കോടതികളില്‍ കര്‍ദ്ദിനാളിനെതിരായി നടത്തുന്ന കേസുകളുടെ സാന്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ കര്‍ദ്ദിനാള്‍ വിരുദ്ധ ചേരി തയ്യാറാവണമെന്നും ഫാദര്‍ ആന്റണി പൂതവേലി ആവശ്യപ്പെട്ടു.