LiveTV

Live

Kerala

തിയറ്റര്‍ പീഡനത്തില്‍ നടപടി വൈകി; പൊലീസിനെതിരെ മന്ത്രിയും പ്രതിപക്ഷ നേതാവും

Summary
പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് മന്ത്രി കെ കെ ശൈലജ കുറ്റപ്പെടുത്തി

തിയറ്റര്‍ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ പൊലീസിനെതിരെ വിമര്‍ശം ശക്തമാകുന്നു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് മന്ത്രി കെ കെ ശൈലജ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും പോക്സോ പ്രകാരം കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡിവൈഎസ്പി തലത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്ന പരാതിയില്‍ സംഭവ സ്ഥലം സൂചിപ്പിക്കാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് ചങ്ങരംകുളം എസ്ഐ കെ ജി ബേബി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ വിശദീകരണം. സമൂഹ മാധ്യമങ്ങളിൽ ഇത്തരം വീഡിയോകൾ പതിവായതിനാൽ സ്ഥലം കൃത്യമാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും എസ്ഐ വിശദീകരിക്കുന്നു. എസ്ഐയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ തൃശൂര്‍ റേഞ്ച് ഐജി വീണ്ടും എസ്ഐയെ ചോദ്യം ചെയ്യും.