LiveTV

Live

Kerala

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍: നടപടികള്‍ ശക്തമാക്കാനൊരുങ്ങി ബാലാവകാശ കമ്മീഷന്‍

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍: നടപടികള്‍ ശക്തമാക്കാനൊരുങ്ങി ബാലാവകാശ കമ്മീഷന്‍
Summary
ഈ വര്‍ഷം ഇതുവരെ ചുമത്തിയ പോക്സോ കേസുകളുടെ എണ്ണം 459. ബലാത്സംഗവും ശൈശവ വിവാഹവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം ഈ വര്‍ഷം ഇതുവരെ 921.

സംസ്ഥാനത്ത് പോക്സോ കേസുകളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുത്തനെ കൂടിയ സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ ഓരോ ജില്ലയിലെയും അതിക്രമം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഓരോ പഞ്ചായത്തുകളില്‍ സമഗ്ര പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പാലക്കാട് ജില്ലയില്‍ പുതുശേരി പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.

ഈ വര്‍ഷം ഇതുവരെ ചുമത്തിയ പോക്സോ കേസുകളുടെ എണ്ണം 459. ബലാത്സംഗവും ശൈശവ വിവാഹവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം ഈ വര്‍ഷം ഇതുവരെ 921. അതിക്രമങ്ങളും കേസുകളും കൂടിയതോടെയാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായി സമഗ്ര പദ്ധതി നടപ്പാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത് പാലക്കാട് പുതുശേരി പഞ്ചായത്തില്‍. ജില്ലയി‍‍ല്‍ ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത അറുപത് കേസുകളില്‍ 32 എണ്ണവും പുതുശേരി പഞ്ചായത്തില്‍ നിന്നാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , പൊലീസ് , എക്സൈസ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം.