LiveTV

Live

Kerala

ഭുമിയിടപാട് വിവാദം: പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്ന് വൈദിക സമിതി

ഭുമിയിടപാട് വിവാദം: പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്ന് വൈദിക സമിതി
Summary
വിവാദ ഭൂമിയിടപാടിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ തീര്‍ന്നിട്ടില്ലെന്ന് കാണിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി സീറോ-മലബാർ സഭയിലെ മെത്രാന്മാർക്ക് കത്തയച്ചു.

വിവാദ ഭൂമിയിടപാടിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ തീര്‍ന്നിട്ടില്ലെന്ന് കാണിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി സീറോ-മലബാർ സഭയിലെ മെത്രാന്മാർക്ക് കത്തയച്ചു. ധാർമിക പ്രശ്നങ്ങൾക്കും സാമ്പത്തിക ബാധ്യതയ്ക്കും ഇതുവരെ പരിഹാരമായിട്ടില്ല. കടം തീർക്കാൻ കോട്ടപ്പടിയിലെ ഭൂമി വിൽക്കണമെന്ന ആവശ്യം മൗഡ്യമാണ്‌. കെ സി ബി സി മധ്യസ്ഥതയിലുണ്ടായ സമവായ നീക്കം ഈസ്റ്റർ ദിനത്തിലെ കർദ്ദിനാളിന്റെ പ്രസ്താവനയോടെ വഷളായതായും കത്തിൽ പറയുന്നു.