LiveTV

Live

Kerala

ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി ഇങ്ങനെ...

ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി ഇങ്ങനെ...
Summary
ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചു.

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയോട് മോശമായി പെരുമാറിയെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14 ന് രാത്രിയെന്നും പൊലീസ് സ്ഥിരീകരിച്ചു. 'ലിഗ കടല്‍തീരത്തേക്ക് നടന്നുവരുന്നത് കണ്ടു. സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും മൊഴിയില്‍ പറയുന്നു. കണ്ടല്‍കാട്ടില്‍ ലിഗയെ എത്തിച്ചതും ഉപദ്രവിച്ചതും കസ്റ്റഡിയിലുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി. ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14ന് രാത്രിയെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് രാസപരിശോധനാഫലം വന്നതിന് ശേഷമായിരിക്കും. കസ്റ്റഡിയിലുളള പരത്തുറ സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരുടേതാണ് മൊഴി. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.