LiveTV

Live

Kerala

ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Summary
അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസിന് കൈമാറും. 

തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ ശരീരത്തില്‍ അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നതായി സൂചന. ലിഗയുടെ കഴുത്തിലെ ഞരമ്പുകള്‍ വിട്ട് പോയിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമത്തിലാകാം ഇത് സംഭവിച്ചതെന്നാണ് നിഗമനം. അന്തിമറിപ്പോര്‍ട്ട് ഇന്ന് വൈകിട്ടോടെ പുറത്ത് വരും.

ലിഗയുടെ രണ്ട് കാലുകളിലും ഒരേ തരത്തിലുളള മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഓടുന്നതിനിടെ വള്ളികളില്‍ കുരുങ്ങിയതാകാമെന്നാണ് നിഗമനം. ശരീരം വലിച്ചിഴച്ചാലും ഇത്തരം മുറിവുകള്‍ ഉണ്ടായേക്കാം. കഴുത്തിലെ ഞരമ്പുകള്‍ പലതും വിട്ട്പോയിട്ടുണ്ട്. ശ്വാസം മുട്ടിച്ചതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് ഇത് മൂലമാണ്. എല്ലുകളിലും ഇടുപ്പിലും ക്ഷതമേറ്റിട്ടുണ്ട്. ലഹരി പദാര്‍ത്ഥങ്ങളും ശരീരത്തില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ച ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നും നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.