LiveTV

Live

Kerala

മൃതശരീരം ലിഗയുടേതെന്ന് ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവര്‍

മൃതശരീരം ലിഗയുടേതെന്ന് ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവര്‍
Summary
ലിഗയെ കാണാതായ മാര്‍ച്ച് 14ന് ലിഗയെ പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജിയായിരുന്നു. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ ധരിച്ചിരുന്നത് നീല ടീഷര്‍ട്ടും

തിരുവല്ലത്ത് കണ്ടെത്തിയ മൃതശരീരം വിദേശ വനിത ലിഗയുടേതാണെന്ന് ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവര്‍ ഷാജി. എന്നാല്‍ മൃതശരീരത്തിലുള്ള ജാക്കറ്റ് ലിഗയുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പറഞ്ഞു. അതേസമയം ലിഗയുടെ കുടുംബത്തെ കാണാന്‍ തയ്യാറായല്ലെന്ന വാര്‍ത്ത അടിസ്ഥന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലിഗയെ കാണാതായ മാര്‍ച്ച് 14ന് ലിഗയെ പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജിയായിരുന്നു. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ ധരിച്ചിരുന്നത് നീല ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്‍റുമായിരുന്നെന്ന് ഷാജി പറഞ്ഞു. സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. ഇറങ്ങുമ്പോള്‍ 800രൂപ നല്‍കി. എന്നാല്‍ മൃതശരീരത്തില്‍ കണ്ട ജാക്കറ്റ് ലിഗയുടെ പക്കല്‍ ഉണ്ടായിരുന്നിലല്ലെന്നും ഷാജി പറഞ്ഞു.

വിദേശ വനിതയുടെ ദാരുണ അന്ത്യം ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കുടുംബത്തെ കാണാന്‍ കൂട്ടാക്കിയില്ലെന്നത് ശരിയല്ല. ലിഗയുടെ കുടുംബം തന്നെ കാണാന്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ യോഗം ചേര്‍ന്നു. ഇതിന്‍റെ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ഈ റിപ്പോര്‍ട്ടിലൂടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ കണക്ക്കൂട്ടല്‍.