LiveTV

Live

Kerala

പൂര പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഇന്ന് സാമ്പിള്‍ വെടിക്കെട്ട്

പൂര പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഇന്ന് സാമ്പിള്‍ വെടിക്കെട്ട്
Summary
അതോടൊപ്പം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനവും ഇന്ന് നടക്കും

പൂര പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തൃശൂരില്‍ ഇന്ന് വൈകിട്ട് സാമ്പിള്‍ വെടിക്കെട്ട്. അതോടൊപ്പം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനവും ഇന്ന് നടക്കും. വൈകിട്ട് 7 മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട്.

പെസോ അധികൃതരും ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരും വെടിക്കെട്ടിന് മുന്‍പായി സാമഗ്രികള്‍ പരിശോധിക്കും. പൂരത്തിന് പിറ്റേന്ന് നടക്കുന്ന പ്രധാന വെടിക്കെട്ടിന് മുന്നോടിയായാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. തിരുവമ്പാടി , പാറമേക്കാവ് വിഭാഗങ്ങള്‍ എന്തൊക്കെ അത്ഭുതങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത് എന്നറിയണമെങ്കില്‍ 26 പുലര്‍ച്ചെ വരെ കാത്തിരിക്കണം. വെടിക്കെട്ടിന് മുന്‍പായി കര്‍ശന സുരക്ഷാ പരിശോധനയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും.