LiveTV

Live

Kerala

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കുത്തേറ്റ് മരിച്ചു

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കുത്തേറ്റ് മരിച്ചു
Summary
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കുത്തേറ്റ് മരിച്ചു. നേമം സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവാണെന്നാണ് പ്രാഥമിക നിഗമനം.

വഞ്ചിയൂരിലെ ഡോ ഗോവിന്ദൻസ് ആശുപത്രിയിൽ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞി രുന്ന ഭാര്യക്ക് കൂട്ടിരിക്കുകയായിരുന്ന നേമം സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവ് സുധാകരനാണെന്നാണ് പോലീസ് നിഗമനം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. ആശുപത്രിയുടെ കാന്റീനിൽ വെച്ചാണ് ഇയാൾക്ക് കുത്തേറ്റത്.

ആക്രമണം തടയാൻ ശ്രമിച്ച കൃഷ്ണകുമാറിന്റെ സുഹൃത്ത് അഖിലിനും പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. പ്രതിയെന്ന് സംശയിക്കുന്ന സുധാകരനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.