LiveTV

Live

Kerala

ശ്രീജിത്തിന്റെ മരണം; ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ മൊഴി എസ്.പി എ.വി ജോർജ്ജിന് വിനയാകും

ശ്രീജിത്തിന്റെ മരണം; ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ മൊഴി എസ്.പി എ.വി ജോർജ്ജിന് വിനയാകും
Summary
ആർ.ടി.എഫിന്റെ കാര്യത്തില്‍ പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരുന്ന എസ്.പി എ.വി ജോർജ്ജിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല

ആലുവ റൂറല്‍ എസ്.പി എ.വി ജോർജ്ജിന്റെയും പറവൂർ സി.ഐ ക്രിസ്പിന്‍ സാമിന്റെയും നിർദേശമനുസരിച്ചാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ മൊഴി എസ് പിക്ക് വിനയാകുമെന്ന് സൂചന. നിയമപരമായി അനുമതി ലഭിക്കാതെ റൂറല്‍ ടൈഗർ ഫോഴ്സ് രൂപീകരിച്ച നടപടിയും ഉന്നത പോലീസ് നേതൃത്വം പരിശോധിച്ചേക്കും.

ആലൂവ റൂറല്‍ എസ്.പി എ.വി ജോർജ്ജിന്റെ കീഴിലുള്ള ആർ.ടി.എഫ് ഉദ്യോഗസ്ഥരാണ് വരാപ്പുഴയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈ പോലീസുകാരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ എസ് പിയുടെയും സി.ഐയുടെയും നിർദേശാനുസരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പറവൂർ സി ഐ ക്രിസ്പിന്‍ സാമിനെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ആർ.ടി.എഫിന്റെ കാര്യത്തില്‍ പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരുന്ന എസ്.പി എ.വി ജോർജ്ജിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. ആരോപണത്തിന്റെ നിഴലില് നില്‍ക്കുന്ന. എസ്പിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

റൂറല്‍ ടൈഗർ ഫോഴ്സെന്ന പ്രത്യേക സേന രൂപികരിക്കുന്നത് നിയമപരമായി നിലനിർക്കില്ലെന്നാണ് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നത്. പരസ്പരം പഴിചാരിയുള്ള പൊലീസിന്റെയും ആർ.ടി.എഫിന്റെയും മൊഴികളും പ്രത്യേക അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോയഗസ്ഥർ മർദിക്കുന്നത് കണ്ടുവെന്ന ഭാര്യയുടെയും അമ്മയുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.എഫിനെതിരായ കണ്ടെത്തലുകളുടെ ഉത്തരവാദിത്തത്തില് നിന്ന് എസ്.പി എ.വി ജോർജിന് തലയൂരാനാകില്ലെന്നാണ് വിലയിരുത്തല്