LiveTV

Live

Kerala

സെക്രട്ടറിയേറ്റില്‍ അടിമപ്പണി; പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ദലിത് ജീവനക്കാരന്‍റെ പരാതി

സെക്രട്ടറിയേറ്റില്‍ അടിമപ്പണി; പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ദലിത് ജീവനക്കാരന്‍റെ പരാതി
Summary
എച്ചില്‍ വാരാനും പാത്രങ്ങള്‍ കഴുകി വെക്കാനും ദേവനാരായണനോട് ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹക്കെതിരെ ജീവനക്കാരന്‍റെ പരാതി. ദലിതനായ തന്നെ പീഡിപ്പിക്കുന്നുവെന്ന് ജീവനക്കാരനായ ദേവനാരായണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഫയല്‍ നിലത്തിട്ട് എടുപ്പിക്കുകയും എച്ചിലെടുക്കാനും പാത്രമെടുക്കാനും നിര്‍ബന്ധിപ്പിക്കുന്നുവെന്നും ജീവനക്കാരന്‍റെ പരാതിയില്‍ പറയുന്നു. സെക്രട്ടറിയേറ്റില്‍ സമീപകാലത്ത് ക്ലാസ് ഫോര്‍ ജോലി ലഭിച്ച ജീവനക്കാരനാണ് ദേവനാരായണന്‍. വിശ്വനാഥ് ഭക്ഷണം കഴിച്ച ശേഷം എച്ചില്‍ വാരാനും പാത്രങ്ങള്‍ കഴുകി വെക്കാനും ദേവനാരായണനോട് ആവശ്യപ്പെടാറുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.