LiveTV

Live

Kerala

സമര ദിനത്തില്‍ ബോട്ടുകള്‍ വൃത്തിയാക്കി ആലപ്പുഴയിലെ തൊഴിലാളികള്‍

സമര ദിനത്തില്‍ ബോട്ടുകള്‍ വൃത്തിയാക്കി ആലപ്പുഴയിലെ തൊഴിലാളികള്‍
Summary
ആലപ്പുഴയിലെ ഒരു പ്രധാന പൊതുഗതാഗത സംവിധാനമായ സര്‍ക്കാര്‍ ബോട്ടുകള്‍ വൃത്തിഹീനമായാണ് സര്‍വീസ് നടത്തുന്നതെന്ന പരാതി നിലനില്‍ക്കവെയാണ് തൊഴിലാളികളുടെ മാതൃകാപരമായ പ്രവൃത്തി. 

പണിമുടക്ക് ദിനത്തില്‍ യാത്രാ ബോട്ടുകള്‍ വൃത്തിയാക്കി മാതൃക കാണിച്ച് ആലപ്പുഴയിലെ ബോട്ട് തൊഴിലാളികള്‍. സംസ്ഥാന ജലഗതാഗത വകുപ്പ് തൊഴിലാളികളാണ് പണിമുടക്ക് ദിനത്തില്‍ ഔദ്യോഗികമായി ജോലിക്ക് കയറാതെ രാവിലെ മുതല്‍ സന്നദ്ധ സേവനമായി ബോട്ടുകള്‍ വൃത്തിയാക്കിയത്. പണിമുടക്ക് ദിവസം ബോട്ടുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിടുമെന്നതിനാല്‍ എല്ലാവരും ചേര്‍ന്ന് ബോട്ടുകള്‍ വൃത്തിയാക്കാന്‍ സ്വമേധയാ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു.

ആലപ്പുഴ ജെട്ടിയിലാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ തൊഴിലാളികള്‍ പണിമുടക്ക് ദിനം ബോട്ട് ശുചീകരണത്തിനുള്ള ദിനമാക്കി മാറ്റിയത്. ആലപ്പുഴയിലെ ഒരു പ്രധാന പൊതുഗതാഗത സംവിധാനമായ സര്‍ക്കാര്‍ ബോട്ടുകള്‍ വൃത്തിഹീനമായാണ് സര്‍വീസ് നടത്തുന്നതെന്ന പരാതി നിലനില്‍ക്കവെയാണ് തൊഴിലാളികളുടെ മാതൃകാപരമായ പ്രവൃത്തി.

ജലഗതാഗതവകുപ്പ് ഡയറക്ടറുടെ അനുമതിയോടെയാണ് തൊഴിലാളികള്‍ പണിമുടക്ക് ദിവസം ബോട്ടുകള്‍ വൃത്തിയാക്കാനുള്ള ദിനമായി തെരഞ്ഞെടുത്തത്. രാവിലെ 9 മണിയോടെ തന്നെ പ്രവൃത്തിയാരംഭിച്ചു. ആലപ്പുഴ ജെട്ടിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകളും ലൈന്‍ യാത്രാ ബോട്ടുകളും തൊഴിലാളികള്‍ വൃത്തിയാക്കി.