LiveTV

Live

Kerala

റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് കിട്ടുന്നത് നാമമാത്രമായ തുക

റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് കിട്ടുന്നത് നാമമാത്രമായ തുക
Summary
റിസര്‍വേഷന്‍ ചാര്‍‌ജ് മുതിര്‍ന്ന പൌരന്മാര്‍ക്കും തിരികെ നല്‍കാന്‍ ചട്ടമില്ലെന്ന് റയില്‍വേ

മുതിര്‍ന്ന പൌരന്‍മാരോട് റയില്‍വേയുടെ കടുത്ത അവഗണന. റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് കിട്ടുന്നത് നാമ മാത്രമായ തുക. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് റയില്‍വേ യാത്രക്കാരുടെ സംഘടനകള്‍.

മുതിര്‍ന്ന പൌരന്‍മാര്‍ക്ക് റയില്‍വേ യഥാര്‍ത്ഥ നിരക്കിന്‍റെ അറുപത് ശതമാനമാണ് ടിക്കറ്റിനായി ഈടാക്കുന്നത്. എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റിന്‍റെ കാര്യത്തില്‍ കടുത്ത അവഗണനയാണ് മുതിര്‍ന്ന പൌരന്‍മാര്‍ നേരിടുന്നത്.

തിരുവനന്തപുരത്തു നിന്നും മുതിര്‍ന്ന പൌരന്‍മാരുടെ ക്വാട്ടയില്‍ ഗുരുവായൂരിലേക്ക് റിസര്‍വ് ചെയ്ത ടിക്കറ്റിന്‍റെ പകര്‍പ്പാണിത്.130 രൂപയാണ് റയില്‍വേ ഈടാക്കിയിരിക്കുന്നത്. ഇതില്‍ 120 രൂപയാണ് റിസര്‍വേഷന്‍ തുക.ഈ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ലഭിച്ചത് കേവലം പത്തു രൂപ മാത്രം

എന്നാല് മുതിര്‍ന്ന പൌരന്‍മാര്‍ക്കും സാധാരണ യാത്രക്കാര്‍ക്കും റിസര്‍വേഷന്‍ ചാര്‍ജ് തുല്യമാണെന്നാണ് റയില്‍വേ പറയുന്നത്.റിസര്‍വേഷന്‍ ചാര്‍ജ് മുതിര്‍ന്ന പൌരന്‍മാര്‍ക്ക് തിരികെ നല്‍കാന്‍ ചട്ടമില്ലെന്നും റയില്‍വേ അറിയിച്ചു. ഇതിനെതിരെ റയില്‍ വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റയില്‍ യൂസേഴ്സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.