LiveTV

Live

Kerala

ഭൂമി വിവാദത്തില്‍ വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ഭൂമി വിവാദത്തില്‍ വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Summary
അതിരൂപതയിലെ മെത്രാൻമാരുടേയും വൈദികരുടേയും കൂട്ടായ്മയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ വിശദീകരണവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭൂമി വിവാദത്തിന് താല്‍ക്കാലിക പരിഹാരമായെന്നും ഇനി വരാനിരിക്കുന്ന ദിനങ്ങള്‍ സമാധാനത്തിന്‍റേതാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഓശാന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം.

ദൈവത്തിന്‍റെ ചാട്ടവാര്‍ നമുക്കെല്ലാം എതിരാണെന്ന് പറഞ്ഞ് തുടങ്ങിയ കര്‍ദ്ദിനാള്‍ വ്യക്തികളും കുടുംബങ്ങളും ശുദ്ധീകരിക്കപ്പെടണമെന്നത്കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പറഞ്ഞു.

വിശ്വാസികള്‍ക്ക് ഓശാന സന്ദേശം നല്‍കുന്നതിനൊടുവിലാണ് സഭാ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിന്‍റെ പ്രതികരണം പുറത്ത് വന്നത്. ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നു . കഴിഞ്ഞ ദിവസം താനും സഹായ മെത്രാന്‍മാരും ചേര്‍ന്നിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതയിലെ മെത്രാന്‍മാരുടേയും വൈദികരുടേയും അല്‍മായമാരുടേയും കൂട്ടായ്മയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.