LiveTV

Live

Kerala

കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ക്ക് കുടിവെള്ളമെത്തിച്ച് ഇവര്‍

കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ക്ക് കുടിവെള്ളമെത്തിച്ച് ഇവര്‍
Summary
കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ മുന്‍കൈയെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

വെയിലത്ത് ജോലിയെടുക്കുന്ന കോഴിക്കോട് നഗരത്തിലെ ട്രാഫിക് പൊലീസുകാര്‍ക്ക് ഇനി ആശ്വസിക്കാം. വേനല്‍ കഴിയുന്നതുവരെ ഇവര്‍ക്കുള്ള കുടിവെള്ളവും സംഭാരവും ഓരോ ട്രാഫിക് പോയിന്റിലും എത്തും. കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ മുന്‍കൈയെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ വേനല്‍ച്ചൂട്. ചുട്ടുപൊള്ളുന്ന വെയില്‍. തണലോരം പറ്റി നില്‍ക്കാനാവാതെ നഗരത്തിലെ ഗതാഗത നിയന്ത്രണം. വെയിലിനെയും ചൂടിനെയും വകവെക്കാതെ ഡ്യൂട്ടിയിലുള്ള കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ക്ക് അല്‍പം ആശ്വാസം. വേനലിന്റെ കാഠിന്യം തീരുന്നതുവരെ ശരീരം തണുപ്പിക്കാന്‍ വെള്ളവും സംഭാരവുമൊക്കെ ഇനി ഇവരെ തേടിയെത്തും. കഴിഞ്ഞ വേനലിലും ട്രാഫിക് പൊലീസുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഇവര്‍ രംഗത്തിറങ്ങിയിരുന്നു.