LiveTV

Live

Kerala

കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക്‌ കൂടിയുള്ളതാണ് കേരളം: ജോയ് മാത്യു

കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക്‌ കൂടിയുള്ളതാണ് കേരളം: ജോയ് മാത്യു
Summary
കീഴാറ്റൂരായാലും മലപ്പുറത്തായാലും അവിടത്തെ ജനങ്ങളുടെ തീരുമാനം തന്നെയാണു വലുത്‌

കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു നാട്ടിൽ വികസനം വേണമെന്ന് തോന്നേണ്ടത്‌ ആ നാട്ടിൽ ജീവിക്കുന്നവർക്കാണു അല്ലാതെ അത്‌ വഴി അതിശീഘ്രം "നാട്‌ നന്നാക്കാൻ" കടന്ന് പോകുന്നവർക്കല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വികസനം എന്ന് പറഞ്ഞാൽ വിദേശ ബാങ്കുകളിൽ നിന്നും പലിശക്ക്‌വൻതുക വായ്പയെടു ത്ത്‌ വെടിപ്പുള്ള നിരത്തുകൾ ഉണ്ടാക്കുകയും എം എൽ എ ,എം പി , മന്ത്രി എന്നിവരുടെ പേരിൽ മൂത്രപ്പുരകളും ബസ്‌ സ്റ്റോപ്പുകളും ഉണ്ടാക്കി വെക്കുകയും അത്‌ സ്വകാര്യകമ്പനിക്കർക്ക്‌ ടോൾ പിരിച്ച്‌ കാശുണ്ടാക്കാൻ നൽകുകയും ചെയ്യുന്ന ഒരേർപ്പേടാണെന്നാണു നമ്മുടെ ഭരണകർത്താക്കൾ കരുതിയിരിക്കുന്നത്‌-കുറ്റം പറയരുതല്ലൊ വികസനത്തിന്റെ പേരിൽ നടക്കുന്ന നിർമ്മാണപ്രവൃത്തികളിൽനിന്നേ എന്തെങ്കിലും "അടിച്ച്‌ മാറ്റാൻ "പറ്റൂ .അപ്പോൾപ്പിന്നെ വികസനം ഉണ്ടാക്കിയേ പറ്റൂ. അത്‌ വയൽ നികത്തിയായാലും വീട്‌ പൊളിച്ചായാലും നിരത്തുകൾ ഉണ്ടെങ്കിലേ എത്രയും പെട്ടെന്ന് ബാറിലോ കള്ള്‌ ഷാപ്പിലോ ഓടിയെത്താൻ
പറ്റൂ . ഇല്ലെങ്കിൽ നമ്മുടെ ഖജനാവ്‌ എങ്ങിനെ നിറയും?മദ്യവും ലോട്ടറിയും പ്രവാസികളുടെ പണവുമല്ലാതെ മറ്റൊരു വരുമാനവും ഇല്ലാത്ത ഒരു സംസ്‌ഥാനം ഇങ്ങിനെ കടമെടുത്ത്‌ വികസനം നടത്താതിരുന്നാൽ എന്ത്‌ ഭരണം എന്ന് ജനം ചോദിക്കില്ലേ?

കേരളത്തിൽ ഘടാഘടിയന്മാരായസാമ്പത്തിക വിദഗദ്ധര്‍ ( ചിരി വരുന്നെങ്കിൽ ക്ഷമിക്കുക) ക്ക്‌ ഇന്നേവരെ കമ്മിയല്ലാത്ത ഒരു ബജറ്റ്‌ അവതരിപ്പിക്കാനായിട്ടുണ്ടോ? ഒരു നാട്ടിൽ വികസനം വേണമെന്ന് തോന്നേണ്ടത്‌ ആ നാട്ടിൽ ജീവിക്കുന്നവർക്കാണു അല്ലാതെ അത്‌ വഴി അതിശീഘ്രം "നാട്‌ നന്നാക്കാൻ" കടന്ന് പോകുന്നവർക്കല്ല- കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക്‌ കൂടിയുള്ളതാണ് കേരളം. സംസ്ഥാനം കേന്ദ്രത്തെയും
കേന്ദ്രം സംസ്‌ഥാനത്തേയും പരസ്പരം പഴിചാരുന്നത്‌ രാഷ്ട്രീയമാണെന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട-റോഡ്‌ വികസനത്തിന്റെ പേരിൽ വഴിയോരങ്ങളിൽ ദിനം പ്രതി പുതുതായും പുതുക്കിപ്പണിതും പെറ്റുപെരുകുന്ന ദേവാലയങ്ങൾ(എല്ലാ മതങ്ങൾക്കും ഇത്‌ ബാധകമാണു)
പൊളിച്ച്‌ മാറ്റാൻ ധൈര്യം കാണിക്കാതെ അതിന്റെ അരികിലൂടെ ഞെങ്ങി ഞെരുങ്ങി പോകുംബോൾ ഇപ്പറയുന്ന വികസന ചിന്തകൾ എവിടെപ്പോകുന്നു?
കീഴാറ്റൂരായാലും മലപ്പുറത്തായാലും അവിടത്തെ ജനങ്ങളുടെ തീരുമാനം തന്നെയാണു വലുത്‌. സ്വന്തം കിണറ്റിലെ വെള്ളം കിണറിന്നുടമയ്ക്ക്‌ കുടിക്കാനുള്ളതാണോ അതോ ആരുടെയോ വികസനത്തിനു വേണ്ടി ആർക്കെങ്കിലും കുഴിച്ചു മൂടാനുള്ളതാണോ എന്ന് ആ പ്രദേശത്തുള്ളവരാണു തീരുമാനിക്കേണ്ടത്‌- കൃത്രിമമായി കെട്ടിയുയർത്തിയ പൊയ്ക്കാൽ വികസനമല്ല നമുക്ക്‌ വേണ്ടത്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്ന പുരോഗമന ചിന്തകളുംപ്രവർത്തികളുമാണ്.