LiveTV

Live

Kerala

ഓഖി ഫണ്ടിലേക്ക് ലഭിച്ച തുകയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം: ജേക്കബ് തോമസ്

ഓഖി ഫണ്ടിലേക്ക് ലഭിച്ച തുകയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം: ജേക്കബ് തോമസ്
Summary
പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിന്‍റെ നൂറാം ദിന പ്രത്യേക പ്രാര്‍ത്ഥനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച തുകയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഡിജിപി ജേക്കബ് തോമസ്. പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിന്‍റെ നൂറാം ദിന പ്രത്യേക പ്രാര്‍ത്ഥനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തം നടന്ന് 100 ദിവസം കഴിഞ്ഞെങ്കിലും തീരം ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ തോരാകണ്ണീരുമായാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഓഖി ദുരിതാശ്വാസത്തിനായി പല ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച ഫണ്ട് എത്രയെന്നും തുക എന്ത് ചെയ്തുവെന്നും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമന്ന് പ്രത്യേക പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്ത ജേക്കബ് തോമസ് ആവശ്യപ്പെട്ടു. ഓഖിയില്‍ മരിച്ചവരുടെ കല്ലറയും ജേക്കബ് തോമസ് സന്ദര്‍ശിച്ചു.