LiveTV

Live

Kerala

വൈകല്യം തടസ്സമല്ല; പ്രചോദനമായി അലി അസ്കറിന്‍റെ ജീവിതം 

വൈകല്യം തടസ്സമല്ല; പ്രചോദനമായി അലി അസ്കറിന്‍റെ ജീവിതം 
Summary
മാവൂരില്‍ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയാണ് അലി അസ്കര്‍

വൈകല്യം ഒരു തടസ്സമേ അല്ലെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുകയാണ് കോഴിക്കോട് മാവൂര്‍ സ്വദേശി എന്‍.കെ അലി അസ്കര്‍. പോളിയോ ബാധിച്ച് വലതുകാലിന് ശേഷികുറവുള്ള അസ്കര്‍ ഇന്ന് സ്വന്തമായി ഒരു ജിം നടത്തുകയാണ്. ഒരു കാലിന്‍റെ ശേഷികുറ വൊന്നും അസ്കറിന്‍റെ ജീവിതത്തെ ബാധിച്ചിട്ടില്ല. നടക്കുന്നതിനിടയില്‍ വീണ് തുടങ്ങിയപ്പോഴാണ് അസ്കര്‍ ജിംനേഷ്യത്തില്‍ അഭയം പ്രാപിച്ചത്. അത് തെറ്റിയില്ലെന്ന് അസ്കറിന്‍റെ ജീവിതം തെളിയിക്കുന്നു.

പിന്നീട് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് വിജയങ്ങള്‍ സ്വന്തമാക്കി ഈ ചെറുപ്പക്കാരന്‍. ഇപ്പോള്‍ പാരാലിമ്പിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. മാത്രമല്ല, ഇന്നിപ്പോള്‍ മാവൂരില്‍ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയാണ് അലി അസ്കര്‍. നിരവധി ശിഷ്യരുണ്ട് അസ്കറിന്. അവര്‍ക്കെല്ലാം അതിരാവിലെയും വൈകീട്ടും പരിശീലനം നല്‍കുന്നതും അസ്കര്‍ തന്നെ. ബോഡി ബില്‍ഡിംഗില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയാണ് സ്വകാര്യ സ്കൂളിലെ ലൈബ്രേറിയന്‍ കൂടിയായ അലി അസ്കറിന്‍റെ ഇപ്പോഴത്തെ സ്വപ്നം.