LiveTV

Live

Kerala

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ സമരം അവസാനിപ്പിച്ച നിരാശയില്‍ ബസ് ജീവനക്കാര്‍ 

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ സമരം അവസാനിപ്പിച്ച നിരാശയില്‍ ബസ് ജീവനക്കാര്‍ 
Summary
പൊതുജനം ഒരേ സ്വരത്തിലാണ് ചോദിക്കുന്നത് എന്തിനായിരുന്നു ഈ സമരം.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ സമരം അവസാനിപ്പിക്കേണ്ടി വന്നതിൽ നിരാശയിലാണ് ബസ് ഉടമകളും, ജീവനക്കാരും. സമരം പിൻവലിച്ചതോടെ ബസുകൾ ഓട്ടം തുടങ്ങിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. അഞ്ച് ദിവസം നന്നായി വലഞ്ഞ പൊതുജനം ഒരേ സ്വരത്തിലാണ് ചോദിക്കുന്നത് എന്തിനായിരുന്നു ഈ സമരം. പലരും രോഷം കൊണ്ടു. സമരം പിൻവലിച്ചതറിഞ്ഞ് ട്രിപ്പെടുക്കാനെത്തിയ ബസ് ജീവനക്കാരുടെ മുഖത്ത് നിരാശ ഭാവമായിരുന്നു. സമരം തീർന്നതറിഞ്ഞ് ബസുകൾ ചിലത് ട്രിപ്പെടുക്കാനെത്തിയെങ്കിലും യാത്രക്കാർ അപ്പോഴും സമരത്തിന്റെ മൂഡിലായിരുന്നു.