LiveTV

Live

Kerala

ചേര്‍ത്തല നഗരത്തില്‍ ആന വിരണ്ടോടി: നിരവധി മതിലുകള്‍ തകര്‍ത്തു

ചേര്‍ത്തല നഗരത്തില്‍ ആന വിരണ്ടോടി: നിരവധി മതിലുകള്‍ തകര്‍ത്തു
Summary
പിന്നീട് സമീപത്തെ വല്ലയിൽ ക്ഷേത്രത്തിനു തെക്കുഭാഗത്ത് വെച്ച് ആനയെ തളക്കുകയായിരുന്നു.

ആലപ്പുഴ ചേർത്തല ടൗണിൽ ആന വിരണ്ടോടി. വാരനാട്ട് ക്ഷേത്രത്തിൽ പറയെടുപ്പിന് കൊണ്ടുവന്ന പാലാ വേണാട്ടുമന ശ്രീകുമാർ എന്ന ആനയാണ് വിരണ്ടത്. നിരവധി മതിലുകൾ തകർത്ത ആന ആഞ്ഞിലിപ്പാലം ഭാഗത്തേക്ക് നീങ്ങി അവിടെ നിലയുറപ്പിച്ചു. പിന്നീട് സമീപത്തെ വല്ലയിൽ ക്ഷേത്രത്തിനു തെക്കുഭാഗത്ത് വെച്ച് ആനയെ തളക്കുകയായിരുന്നു.