LiveTV

Live

Kerala

ദാരിദ്ര്യം മൂലം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു

Summary
നേരത്തെ നാല് കുട്ടികളുള്ളതിനാല്‍ അഞ്ചാമത് കുഞ്ഞുണ്ടായപ്പോള്‍ വില്‍ക്കാമെന്ന് പറഞ്ഞത് ഭര്‍ത്താവാണെന്ന് ബിന്ദു പറയുന്നു

ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പൊള്ളാച്ചിയില്‍ വിറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ദലിത് സമുദായംഗമായ ബിന്ദുവിന്റെ ഭര്‍ത്താവ് രാജ് തമിഴ്‌നാട് സ്വദേശിയാണ്. കണിയാര്‍കോട് ബിന്ദുവിന് കുടുംബ ഓഹരിയായി കിട്ടിയ നാല് സെന്റിലെ ഒരു ഷെഡിലാണ് ഇവരുടെ താമസം. നേരത്തെ നാല് കുട്ടികളുള്ളതിനാല്‍ അഞ്ചാമത് കുഞ്ഞുണ്ടായപ്പോള്‍ വില്‍ക്കാമെന്ന് പറഞ്ഞത് ഭര്‍ത്താവാണെന്ന് ബിന്ദു പറയുന്നു

വില്‍പ്പനക്ക് മുന്‍കയ്യെടുത്തത് ഭര്‍ത്താവിന്റെ അമ്മ വിജിയാണ്. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാജും അമ്മ വിജിയും ഒളിവിലാണ്. കുഞ്ഞിനെ എവിടെ വിറ്റു എന്ന വിവരം രാജിനും വിജിക്കുമാണുള്ളത്. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന രാജ് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതു കൊണ്ടാകാം വിറ്റതെന്ന് അയല്‍വാസികളും പറയുന്നു