LiveTV

Live

Kerala

ഒരു പ്രദേശത്തിന്റെ മുഴുവന്‍ മാലിന്യം പേറി മില്‍മുക്ക് ലക്ഷം കോളനി നിവാസികള്‍

ഒരു പ്രദേശത്തിന്റെ മുഴുവന്‍ മാലിന്യം പേറി മില്‍മുക്ക് ലക്ഷം കോളനി നിവാസികള്‍
Summary
കോളനിക്ക് അകത്തുകൂടെ പോകുന്ന അഴുക്കുചാലിന് സ്ലാബിടാന്‍ പോലും അധികൃതര്‍ തയ്യറാകുന്നില്ല

ഒരു പ്രദേശത്തിന്റെ മുഴുവന്‍ മാലിന്യം പേറുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ മില്‍മുക്ക് ലക്ഷം കോളനി നിവാസികള്‍. കോളനിക്ക് അകത്തുകൂടെ പോകുന്ന അഴുക്കുചാലിന് സ്ലാബിടാന്‍ പോലും അധികൃതര്‍ തയ്യറാകുന്നില്ല. പകര്‍ച്ച വ്യാധികള്‍ പിടിപെടുമെന്ന ഭീതിയിലാണ് കോളനി നിവാസികള്‍.

തിരുവമ്പാടി ടൌണിലെ വീടുകളിലെയും,കച്ചവട സ്ഥാപനങ്ങളിലെയും മുഴുവന്‍ മാലിന്യവും ഒഴുകിയെത്തുന്നത് ഈ അഴുക്കുചാലിലേക്കാണ്.പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടും 500 മീറ്ററിലധികം വരുന്ന അഴുക്കുചാലില്‍ സ്ലാബിടാന്‍ പോലും തയ്യറായില്ല.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മന്ത് അടക്കം ഉള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും ഈ അഴുക്കുചാല്‍ കൊതുകുകളുടെ കേന്ദ്രമായി ഇങ്ങനെ തുറന്നിട്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഈ ഭാഗങ്ങളില്‍ പകര്‍ച്ച പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഡൈനേജിന്റെ 100മീറ്റര്‍ ഭാഗത്തുമാത്രമാണ് ഇപ്പോള്‍ സ്ലാബിട്ടിരിക്കുന്നത്.കോളനിയിലെ കിണര്‍വെളളം പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ഉള്ളത്.മലിന ജലം ഒഴുകി ഇരുവഴിഞ്ഞി പുഴയിലെത്തുന്നത് നിരവധി കുടിവെള്ള പദ്ധതികളെയും ബാധിക്കും.