LiveTV

Live

Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റിന് തീം സോംങ് ഒരുങ്ങുന്നു 

സ്റ്റുഡന്റ് പോലീസ് കേഡറ്റിന് തീം സോംങ് ഒരുങ്ങുന്നു 
Summary
ഡിഐജി സേതുരാമന്‍ ഐപിഎസിന്റെ രചനയില്‍ ജാസിഗിഫ്റ്റാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റിന് തീം സോംങ് ഒരുങ്ങുന്നു. ഡിഐജി സേതുരാമന്‍ ഐപിഎസിന്റെ രചനയില്‍ ജാസിഗിഫ്റ്റാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അണിയറിയിലും. രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ച കുട്ടിപോലീസിനൊരു തീം സോങ് ഇല്ലേയെന്ന ചോദ്യങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നപ്പോഴാണ് പാട്ടൊരുക്കാന്‍ തീരുമാനിച്ചത്.പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പളായ ഡിഐജി സേതുരാമന്‍ ഐപിഎസ് എഴുതി. ജാസി ഗിഫ്റ്റ് അടക്കമുള്ള നാല് ഗായകരാണ് പാടിയത്. ആറ് പാട്ടുകളുണ്ട്,നാലെണ്ണം വീഡിയോയും,രണ്ടെണ്ണം ഓഡിയോയും. തീം സോംങ് ഈ മാസം അവസാനം പുറത്തിറങ്ങും.