LiveTV

Live

Kerala

കണ്ണൂരില്‍ കുട്ടികള്‍ക്ക് സൗജന്യ വൈദ്യ പരിശോധനയുമായി പോലീസ്

കണ്ണൂരില്‍ കുട്ടികള്‍ക്ക് സൗജന്യ വൈദ്യ പരിശോധനയുമായി പോലീസ്
Summary
ജില്ലയിലെ ഏക ശിശു സൌഹൃദ പോലീസ് സ്റ്റേഷനായ കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും ശിശു രോഗ വിദഗ്ദരുടെ സേവനം ലഭ്യമാണ്

ഞായറാഴ്ചകളില്‍ കുഞ്ഞുമായി ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടറില്ലാ എന്നതാണോ നിങ്ങളുടെ പ്രശ്നം. കാര്യമാക്കണ്ട,നേരെ കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലേക്ക് പോരൂ. അവിടെ ശിശുരോഗ വിദ്ഗ്ധന്‍ തയ്യാറാണ്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂര്‍ യൂണിറ്റുമായി സഹകരിച്ചാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ക്ക് സൌജന്യമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കുട്ടികളെ കണ്ടാല്‍ അമ്പരപ്പ് വേണ്ട.പരാതി പറയാനല്ല,ഡോക്ടറെ കാണാനാണ് അവരെത്തുന്നത്.

ജില്ലയിലെ ഏക ശിശു സൌഹൃദ പോലീസ് സ്റ്റേഷനായ കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും ശിശു രോഗ വിദഗ്ദരുടെ സേവനം ലഭ്യമാണ്. ഞായറാഴ്ചകളില്‍ നഗരത്തില്‍ ശിശുരോഗ വിദ്ഗ്ദരുടെ സേവനം ലഭ്യമല്ലന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് സൌജന്യ ഒഴിവ് ദിന ചികിത്സാ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂര്‍ യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിശോധനാ സമയം. പദ്ധിതിയുടെ ഉദ്ഘാടനം ഇന്നലെ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ നിര്വ്വഹിച്ചു. സ്റ്റേഷനിലെത്തുന്ന കുട്ടികള്ക്ക് കളിപ്പാട്ടങ്ങളും ബാലമാസിക കളുമടക്കമുളള പ്രത്യേക മുറിയും ഇതിനൊപ്പം പോലീസ് സജ്ജീകരിച്ചിട്ടുണ്ട്.