LiveTV

Live

Kerala

ഉസ്മാൻ മദനി അന്തരിച്ചു

ഉസ്മാൻ മദനി അന്തരിച്ചു
Summary
ബൈക്കിൽ യാത്ര ചെയ്യവേ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

മലപ്പുറം ജില്ലയിലെ മത-രാഷ്ടീയ,സാമൂഹ്യ രംഗത്ത്​ സജീവമായിരുന്ന എടവണ്ണ പത്തപ്പിരിയത്തെ നീരുൽപ്പൻ ഉസ്മാൻ മദനി നിര്യാതനായി. ബൈക്കിൽ യാത്ര ചെയ്യവേ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11:30 ഓടെ മഞ്ചേരി നെല്ലിപ്പറമ്പിലാണ്​ സംഭവം.മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 8 മണിക്ക് പത്തപ്പിരിയം ജുമാ മസ്ജിദിൽ.

ഉസ്മാൻ മദനി അന്തരിച്ചു

കെ.എൻ.എം. മുൻ ജില്ലാ സെക്രട്ടറി, എടവണ്ണ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്, വണ്ടൂർ മണ്ഡലം യൂത്ത് ലീഗ്, എടവണ്ണ പഞ്ചായത്ത് മുസ് ലിം ലീഗ് എന്നിവയുടെ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. കേരള ഹജ് കമ്മറ്റി അംഗം, എടവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, എടവണ്ണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കെ.എ.ടി.എഫ് സബ് ജില്ലാ ഭാരവാഹി എന്നീ പദവികളും വഹിച്ചു. കെ.എൻ എം ഹജ്ജ് സെൽ ലീഡറായിരുന്ന മദനി മഞ്ചേരിയിൽ സലഫ് ഹജ്ജ് സർവീസ് നടത്തിവരികയായിരുന്നു.

കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍