LiveTV

Live

Kerala

വിവാദ ആലിംഗനം: പുറത്താക്കിയ വിദ്യാര്‍ഥിനിയെ തിരിച്ചെടുക്കാന്‍ ധാരണ

വിവാദ ആലിംഗനം: പുറത്താക്കിയ വിദ്യാര്‍ഥിനിയെ തിരിച്ചെടുക്കാന്‍ ധാരണ
Summary
ആണ്‍കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാനും മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ശശി തരൂര്‍ എംപി ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമായത്.

തിരുവനന്തപുരത്തെ ആലിംഗന വിവാദത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ ധാരണ. ആണ്‍കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാനും മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ശശി തരൂര്‍ എംപി ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമായത്.

മുക്കോല സെന്റ് തോമസ് സ്കൂളില്‍ കലാപരിപാടി അവതരിപ്പിച്ചിറങ്ങിയ പെണ്‍കുട്ടിയെ പ്ലസ് ടു വിദ്യാര്‍ഥി ആലിംഗനം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സ്കൂള്‍ അധികൃതര്‍ രണ്ട് കുട്ടികളെയും സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടെങ്കിലും സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. ഇതേത്തുടര്‍ന്ന് ശശി തരൂര്‍ എംപി ഇടപെട്ട് കുട്ടികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി. സ്കൂള്‍ മാനേജ്മെന്റുണ്ടാക്കിയ കരാര്‍ രക്ഷിതാക്കള്‍ അംഗീകരിച്ചു. മകന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ സന്തോഷമുണ്ടെന്ന് ആണ്‍കുട്ടിയുടെ രക്ഷിതാക്കളും പറഞ്ഞു. പെണ്‍കുട്ടിയെ തിരിച്ചെടുത്തെങ്കിലും തുടര്‍ന്ന് സ്കൂളില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.